ഒരു രാത്രി ഉറങ്ങി വെളുക്കുമ്പോള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണത്തിന് കടലാസിന്റെ വിലപോലുമില്ല എന്നറിയുന്ന പാവങ്ങള്‍ എത് വരിയില്‍ നിക്കണമെന്ന് പേറയണമെന്ന് എംഎ നിഷാദ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ ചോദിക്കുന്നു. മദ്യഷാപ്പുകള്‍ക്ക് മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി വരി നില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെ പറഞ്ഞത്.
എന്നാല്‍ മദ്യത്തിനും, സിനിമയ്ക്കും വരി നില്‍ക്കുന്നത് സ്വന്തം ഇഷ്ടങ്ങളുടെ സന്തോഷത്തിനാണ്, കഷ്ടപ്പട്ടുണ്ടാക്കിയ പണം ഒരു രാത്രി ഉറങ്ങിവെളുക്കുമ്പോള്‍ കടലാസിന്റെ വില പോലുമില്ല എന്ന് മനസ്സിലാക്കുന്ന പാവങ്ങള്‍, അവരുടെ വിയര്‍പ്പിന്റെ ,അധ്വാനത്തിന്റെ, സ്വപ്‌നങ്ങളുടെ നഷ്ടങ്ങള്‍ക്ക് ഏത് വരിയില്‍ നില്‍ക്കണം സാര്‍...ഒന്ന് പറഞ്ഞു താ എന്ന് എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. വൈരം, പകല്‍, ആയുധം, നഗരം, മധുര ബസ്, ബെസ്റ്റ് ഓഫ് ലക്ക് എന്നീ സിനിമകളുടെ സംവിധായകനാണ് എംഎ നിഷാദ്.
