മേല്‍വിലാസം എന്ന ഒറ്റ സിനിമയിലൂടെതന്നെ ശ്രദ്ധേയനായ സംവിധായകനായ മാധവ് രാമദാസന്‍. മാധവ് രാമദാസന്‍ പുതിയ സിനിമയായി എത്തുകയാണ്. ഫേസ്ബുക്കിലൂടെ രകസരമായ പോസ്റ്റിലൂടെയാണ് സിനിമ തുടങ്ങുന്ന കാര്യം മാധവ് രാമദാസന്‍ അറിയിച്ചിരിക്കുന്നത്.
മാധവ് രാമദാസന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു സിനിമയുണ്ടാക്കാന്‍ വേണ്ടത് മൂന്നു കാര്യങ്ങളാണ്- 'തിരക്കഥ, തിരക്കഥ...പിന്നെ...തിരക്കഥ'. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്.
അടുത്ത സിനിമയ്‍ക്കായുള്ള തിരക്കഥ പൂര്‍ത്തിയായി. മേല്‍വിലാസത്തിനും അപ്പോത്തിക്കിരിക്കും നല്‍കിയ പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി. പുതിയ സിനിമയ്‍ക്കും ആശംസകളും പിന്തുണയുമുണ്ടാകണം.
അതേസമയം മാധവ രാമദാസിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. തിരക്കഥ വായിച്ച് കത്തിച്ചു കളഞ്ഞ് ക്യാമറ ഏന്തുന്ന സംവിധായക പ്രതിഭകള്‍ കൊടുമ്പിരി കൊള്ളുന്ന ഈ കാലത്ത് ഇങ്ങിനെയും ഒരു സാഹസമോ എന്നാണ് തിരക്കഥാകൃത്ത് ജി എസ് അനില്‍ ഫേസ്ബുക്കില്‍ എഴുതിയത്.
ജി എസ് അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആശ്വാസമായി അമ്മാളൂ..............
ഒരു എഴുതിയ തിരക്കഥ അട്ടിയ്ക്ക് വെച്ച്, അതിൽ മേൽ എഴുതിയ പേനയും സമർപ്പിച്ച്, തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്നുള്ള സിനിമ ആചാര്യന്റ വാക്കുകൾ ഉദ്ധരിച്ച് ഒരു സംവിധായകൻ തന്റെ പുതിയ സിനിമ തുടങ്ങാൻ പോവുന്നു....തിരക്കഥ വായിച്ച് കത്തിച്ചു കളഞ്ഞ് ക്യാമറ ഏന്തുന്ന സംവിധായക പ്രതിഭകൾ കൊടുമ്പിരി കൊള്ളുന്ന ഈ കാലത്ത് ഇങ്ങിനെയും ഒരു സാഹസമോ?
ആശ്വാസമായി അമ്മാളൂ.... ഒരു പാട് ആശ്വാസമായി. സത്യം പറഞ്ഞാൽ എഴുതിയ തിരക്കഥകൾ ഈ വക സംവിധായക പ്രതിഭകൾ കത്തിച്ചു കളയുമല്ലോ എന്ന് കരുതി ഭയന്നിരിക്കുന്ന എന്നെ പോലുള്ള തിരകഥാകൃത്തുക്കൾക്ക് ഈ വാർത്ത ഒരു സിസേറിയൻ പ്രസവത്തിനു തുല്ല്യം തന്നെ...
ക്യാമറയ്ക്ക് കാലത്തിനെ പച്ചയ്ക്ക് പകർത്തി വെയ്ക്കാൻ പറ്റുമായിരിക്കും..പക്ഷേ, കാലത്തിന്റെ ചുമരിൽ കോറിയിടുന്ന കലയെ പകർത്തി വെയ്ക്കാൻ അക്ഷര സമർപ്പണം അനിവാര്യമല്ലാതെ എങ്ങിനെ സർ...?
താൻ കാണുന്ന കാഴ്ചകളിൽ അക്ഷരകല രാകിനോക്കുന്ന പ്രിയപ്പെട്ട മാധവ് രാംദാസ്..., താങ്കളുടെ ഈ തിരിച്ചറിവാണ് ഇന്നും മുൻ ചിത്രങ്ങളായ "മേൽവിലാസ"വും "അപ്പോത്തികിരി"യും പുനർവായനയും കാഴ്ചകളും ആവിശ്യപ്പെടുന്നത് എന്ന് തോന്നുന്നു....അതല്ലേ.... കലയുടെ സത്യസന്ധത....?
നമോവാകം അമ്മാളൂ...... ഈ അക്ഷര സമർപ്പണത്തിനും... തിരക്കഥകളുടെ വീണ്ടെടുപ്പിനും. അക്ഷരാർത്ഥത്തിൽ പുതിയ സിനിമയ്‍ക്ക് ഒരുപാട് ആശംസകളും.
