'ഇത് നീതിയുടെ പുതിയ തുടക്കം'; നമ്പി നാരായണന്‍ വിധിയില്‍ മാധവനും സൂര്യയും

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Sep 2018, 6:25 PM IST
madhavan surya about nambi narayanan verdict
Highlights

അരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞ സുപ്രീംകോടതി നമ്പി നാരായണനെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ ലമിതിക്കും രൂപം നല്‍കി.
 

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുള്ള സുപ്രീം കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് അഭിനേതാക്കളായ മാധവനും സൂര്യയും. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രതികരണം.

 

ആ വിധിയെത്തി. അവസാനമായി കുറ്റവിമുക്തനാക്കുന്ന വിധി. ഇതൊരു പുതിയ തുടക്കമാണ്. തുടക്കം മാത്രം. സുപ്രീം കോടതി വിധി വന്നതിന്റെ വാര്‍ത്തയ്‌ക്കൊപ്പം മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. മാധവന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു സൂര്യയുടെ പ്രതികരണം. ഇത്തരമൊരു വിധിക്കുവേണ്ടി താനും കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

 

അരക്കോടി നഷ്ടപരിഹാരം നല്‍കണമെന്ന് പറഞ്ഞ സുപ്രീംകോടതി നമ്പി നാരായണനെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ ലമിതിക്കും രൂപം നല്‍കി. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും കോടതി പറഞ്ഞു.

loader