Asianet News MalayalamAsianet News Malayalam

മാധുരി സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി, പരസ്യക്കമ്പനി കുടുങ്ങി!

Madhuri Dixit's confession about her beauty regime creates controversy
Author
Mumbai, First Published Jun 19, 2016, 11:33 AM IST

ഇന്ത്യയിലെ താര സുന്ദരിമാരില്‍ ഒന്നാം നിരയിലാണ് മാധുരി ദീക്ഷിത്തിന്റെ സ്ഥാനം. മാധുരിയുടെ സൗന്ദര്യരഹസ്യം അറിയാന്‍ ആരാധകര്‍ക്കെല്ലാം ആഗ്രഹവുമുണ്ടായിരിക്കും. ഒടുവില്‍ മാധുരി തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി. പക്ഷേ അതോടെ മാധുരി പരസ്യത്തില്‍ അഭിനയിച്ച കമ്പനിയാണ് കുടുങ്ങിയത്.

സംഭവം ഇങ്ങനെ - കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ മാധുരി തന്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞു. പ്രമുഖ സ്കിൻ കെയർ ക്രീം ആണെന്ന് തന്റെ സൗന്ദര്യത്തിന് കാരണമെന്നായിരുന്നു മാധുരിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വർഷങ്ങളായി മറ്റൊരു പ്രമുഖ സ്കിൻ കെയർ ക്രീമിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു മാധുരി. ഈ ബ്രാന്‍ഡിന്റെ ക്രീം ആണ് താന്‍ മുഖത്തു തേക്കുന്നതെന്നും തന്റെ സൗന്ദര്യത്തിനു കാരണമെന്നുമായിരുന്നു മാധുരി പരസ്യത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ മറ്റൊരു ക്രീം ആണ് താന്‍ തേക്കുന്നത് എന്നു അബദ്ധത്തില്‍ പറഞ്ഞതോടെ കുടുങ്ങിയിരിക്കുന്നത് മാധുരി മോഡലായിരുന്ന കമ്പനിയാണ്.

Follow Us:
Download App:
  • android
  • ios