സാമൂഹ്യ മാധ്യമങ്ങളില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‍തത് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി മാധുരി. നിങ്ങളുടെ ചിന്താഗതികള്‍ അവിടെത്തന്നെ വച്ചാല്‍ മതി. എനിക്ക് തോന്നുന്നത് ഞാൻ കാണിക്കും- മാധുരി പറയുന്നു. ജോസഫ് എന്ന സിനിമയിലെ നായികയാണ് മാധുരി.

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി എന്നു പറഞ്ഞായിരുന്നു മാധുരിയുടെ പ്രതികരണം. നിങ്ങളുടെ ചിന്താഗതികൾ അവിടെത്തന്നെ വെച്ചാല്‍ മതി. എനിക്ക് തോന്നുന്നത് ഞാൻ കാണിക്കും-. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു. പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ. വയറ് കാണുന്ന രീതിയില്‍ ഒരു സ്ത്രീക്ക് സാരി ധരിക്കാമെങ്കില്‍ എനിക്കിഷ്‍ടമുള്ളത് എനിക്കും ധരിച്ചുകൂടെ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ? മറ്റുള്ളവരെ ബോധിപ്പിക്കാതെ പുരുഷന് കാര്യങ്ങള്‍ ചെയ്യാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ?- മാധുരി പറയുന്നു.