നെടുമ്പാശ്ശേരി വാഹനാപകടത്തെ കുറിച്ച് നിഹാല്.
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികരണവുമായി നടനും വ്ളോഗറുമായ നിഹാൽ പിള്ള. എന്തു തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും ആ കുട്ടികൾ അർധരാത്രിയിൽ സഞ്ചരിച്ചത് എന്തിനാണെന്ന് മരിച്ചുപോയ കുട്ടികളുടെ മാതാപിതാക്കൾക്ക് വന്നിരുന്നു പറയേണ്ടി വരുന്നത് എന്തൊരു ഗതികേടാണെന്നും നിഹാൽ ചോദിക്കുന്നു.
''എല്ലാവർക്കും നെടുമ്പാശേരി വാഹനാപകടത്തെക്കുറിച്ച് അറിയാമായിരിക്കും. അതിനെക്കുറിച്ച് വീഡിയോ ഒന്നും ചെയ്യാൻ താത്പര്യമില്ല. കാരണം, അത്രയധികം വാർത്തകൾ അതിനെക്കുറിച്ച് വന്നിട്ടുണ്ട്. മരിച്ചുപോയ കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. ആ മാതാപിതാക്കളുടെ ഒരു ഗതികേട്.. ഇങ്ങനെയൊരു വൃത്തികെട്ട സമൂഹത്തിൽ ജീവിക്കുന്നതിന്റെ ഗതികേടാണ് കാണുന്നത്. മക്കൾ മരിച്ചത് ഉൾക്കൊള്ളാനുള്ള സമയം പോലും ആയിട്ടില്ല. അതിനു മുൻപേ ആ കുട്ടികളുടെ മാതാപിതാക്കൾ പ്രസ് മീറ്റ് കൂടി, വിശദീകരണം കൊടുക്കാൻ... കാരണം, സമൂഹം ചോദ്യം ചെയ്യുന്നുണ്ട്. ഏതോ എംപിയോ എഎൽഎയോ അങ്ങനെ ആരോ ആണ് ഇത് പരത്തിവിട്ടിരിക്കുന്നത് എന്നു തോന്നുന്നു. രാത്രി അർധരാത്രി എന്തിനാണ് ആ കുട്ടികൾ പോയത് എന്നാണ് അറിയേണ്ടത്,ആ മാതാപിതാക്കളുടെ ഗതികേട് ഒന്ന് ആലോചിച്ചു നോക്ക്'', എന്നാണ് നിഹാൽ പിള്ള വീഡിയോയിൽ പറയുന്നത്.
നിരവധിയാളുകളാണ് നിഹാലിന്റെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുന്നത്. മരിച്ച കുട്ടികളെ നേരിട്ട് അറിയാവുന്നവരുടെ മറുപടികളും കമന്റ് ബോക്സിൽ കാണാം. ''അവർ പകൽ പഠിക്കുന്നുണ്ട്. അതിന് ശേഷം പാർട്ട് ടൈം ജോബ് ചെയ്യുന്നുണ്ട്. അതാണ് ലേറ്റ് ആയത്. അവർ പഠിക്കുന്ന കോളേജിലെ സർ നല്ല അഭിപ്രായമാണ് ആ കുട്ടികളെ കുറിച്ച് പറഞ്ഞത്'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
