ലണ്ടൻ: പോപ് ഗായിക മഡോണയുടെയും സംവിധായകൻ ഗൈ റിച്ചിയുടെയും മകൻ റോക്കോ റിച്ചി അറസ്റ്റിൽ. കഞ്ചാവ് കൈവശം വച്ച കുറ്റത്തിനാണ് ലണ്ടനിലെ പ്രിംറോസ് ഹില്ലിൽനിന്ന് പതിനാറുകാരനായ റോക്കോയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഇയാൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെതിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഡെയ്ലി മെയ്ൽ റിപ്പോർട്ട് ചെയ്തു.

എന്നാൽ റോക്കോയുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചതെന്നും റിപ്പോർട്ടുണ്ട്.