Asianet News MalayalamAsianet News Malayalam

സര്‍ നീ ചെപ്പണ്ടീ... തെലുങ്ക് ഇത്ര കട്ടിയാണോ? കീര്‍ത്തിയുടെ വേര്‍ഷന്‍ കാണാം- വീഡിയോ

  • സര്‍ നീ ചെപ്പണ്ടീ... തെലുങ്ക് ഇത്ര കട്ടിയാണോ? കീര്‍ത്തിയുടെ വേര്‍ഷന്‍ കാണാം- വീഡിയോ
Mahanati Movie Trailers and Making  Keerthy Suresh Dubbing Promo Mahanati video
Author
First Published May 22, 2018, 10:28 AM IST

സിനിമാ ലോകത്ത് മികച്ച അവസരങ്ങളുമായി തിളങ്ങുകയാണ് നടി കീര്‍ത്തി സുരേഷ്. മലയാളി നിര്‍മാതാവ് സുരേഷിന്‍റെയും നടി മേനക സുരേഷിന്‍റെ മകളാണ് കീര്‍ത്തി. മലയാള താരമാണെങ്കിലും കീര്‍ത്തി തിളങ്ങിയത് തെലുങ്ക്, തമിഴ് ചിത്രങ്ങളായിരുന്നു. 

തിയേറ്ററില്‍ ഇപ്പോള്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന മഹാനടി എന്ന ചിത്രമടക്കം നിരവധി ചിത്രങ്ങളില്‍ കീര്‍ത്തി ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചില ചിത്രങ്ങള്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുന്നു.

തെലുങ്ക് താരം സാവിത്രിയുടെ ജീവിതം പറയുന്ന മഹാനടി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് കീര്‍ത്തിയിപ്പോള്‍. എന്നാല്‍ ചിത്രത്തിന്‍റെ തെലുങ്ക് ഡബ്ബിങ്ങിന് കീര്‍ത്തി ഏറെ പാടുപെട്ടു എന്നാണ് വാര്‍ത്ത. 

കീര്‍ത്തിയുടെ ഡബ്ബിങ് വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡബിങ് സ്റ്റുഡിയോയില്‍ തെലുങ്ക് ഡബ് ചെയ്യാന്‍ പെടാപ്പാടുപെടുന്ന കീര്‍ത്തിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

നൂറിലധികം ലുക്കിലാണ് കീര്‍ത്തി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ മികവുറ്റ പ്രകടനത്തിന് നടി സാവിത്രിയുടെ മകളടക്കം സിനിമാ ലോകം മുഴുവന്‍ കീര്‍ത്തിക്ക് അഭിനന്ദനവുമായി എത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ ജെമിനി ഗണേഷനായി എത്തിയത്.

Follow Us:
Download App:
  • android
  • ios