ഇരുപത്തിയഞ്ചാം സിനിമ അവിസ്‍മരണീയമാക്കാൻ മഹേഷ് ബാബു
മഹേഷ് ബാബു തന്റെ ഇരുപത്തിയഞ്ചാം സിനിമ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ഹെയര്സ്റ്റൈലിലായിരിക്കും മഹേഷ് ബാബുവിന് പുതിയ സിനിമയില്. സെലിബ്രിറ്റി ഹെയര്സ്റ്റൈലിസ്റ്റ് ഹക്കിം അലിമുമായി മഹേഷ് ബാബു കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. വംശിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
യുഎസിലും ഉത്തരേന്ത്യയിലും ആയിരിക്കും സിനിമ ചിത്രീകരിക്കുക. പൂനെ ഹെഡ്ഗെ ആണ് നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. മഹേഷ് ബാബു ഏറ്റവും ഒടുവില് നായകനായി പ്രദര്ശനത്തിന് എത്തിയ ഭരത് അനെ നേനു സൂപ്പര് ഹിറ്റായിരുന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തില് കിയര അഡ്വാനിയായിരുന്നു നായിക.
