ചിത്രം മോശമാണെന്ന പ്രചരണങ്ങൾ കൊണ്ട് ഒടിയനെ പരാജയപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒടിയന് വേണ്ടി മോഹൻലാൽ അനുഭവിച്ച വേദനയെങ്കിലും ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും മേജര്‍ രവി പറഞ്ഞു

കൊച്ചി: വമ്പന്‍ പ്രതീക്ഷകളുമായെത്തി വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്ന മോഹൻലാൽ ചിത്രം ഒടിയനെ പിന്തുണച്ച് സംവിധായകന്‍ മേജര്‍ രവി രംഗത്തെത്തി. ചിത്രത്തിനെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്ന് ചൂണ്ടികാട്ടിയ മേജര്‍ രവി ഇത്തരം പ്രചരണങ്ങള്‍ അവസാനപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ചിത്രം മോശമാണെന്ന പ്രചരണങ്ങൾ കൊണ്ട് ഒടിയനെ പരാജയപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒടിയന് വേണ്ടി മോഹൻലാൽ അനുഭവിച്ച വേദനയെങ്കിലും ഇത്തരക്കാര്‍ ഓര്‍ക്കണമെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.