സംവിധായകന്‍ മേജര്‍ രവിയുടെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നു. കലാപത്തിന് ആഹ്വാനം ചെയ്യുന്നതരത്തിലുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും, അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വൈകാതെ വീടുകളിലും വന്നു കയറുമെന്ന് മേജര്‍ രവി പറയുന്നുണ്ട്. സംഘപരിവാറിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തായത്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജര്‍ രവിയുടെ ശബ്ദസന്ദേശം. സംഘപരിവാര്‍ ഗ്രൂപ്പിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മേജര്‍ രവി സംസാരിച്ചുതുടങ്ങുന്നത്. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി താന്‍ സംസാരിച്ചുവെന്നും മേജര്‍ രവി പറയുന്നുണ്ട്. ഒരുവര്‍ഷം മുമ്പ് ദുര്‍ഗാദേവിയെ വേശ്യയെന്ന് വിളിച്ച ടിവി ചാനലുകാരിയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് തനിക്കുവേണ്ടി ഒരു ഹിന്ദുവിന്റെയും രക്തം തിളച്ചില്ല. ഇന്ന് അവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറി, നാളെ വീട്ടിലും കയറും. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും, ഇനി ഒറ്റയ്‌ക്ക് രംഗത്തിറങ്ങി ഒറ്റപ്പെടാന്‍ താനില്ലെന്നും, എല്ലാവരും ഉണ്ടെങ്കില്‍ താനും ഉണ്ടാകുമെന്ന് മേജര്‍ രവി പറഞ്ഞു. ഇനിയും മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഹിന്ദു ഇല്ലാതാകുമെന്നും മേജര്‍ രവി പറയുന്നുണ്ട്.

മേജര്‍ രവിയുടെ ശബ്ദസന്ദേശം കേള്‍ക്കാം...