പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ഒടിയൻ തീയേറ്ററിലെത്തിയത്. എന്നാല്‍ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിനെതിരെ വിമര്‍ശനങ്ങളുമുണ്ടായി. ഒടിയൻ ഒരു ക്ലാസ് ചിത്രമാണെന്നും നെഗറ്റീവിറ്റി കൊണ്ട് കൊല്ലരുതെന്നും അഭ്യര്‍ഥിക്കുകയാണ് സംവിധായകൻ മേജര്‍ രവി.

ഒടിയന്‍ എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള ഗൃഹാതുരതയെ പ്രേക്ഷക്രിലേക്ക് എത്തിക്കുന്ന ഒരു ക്ലാസ് സിനിമയാണ് ഒടിയന്‍. ലാല്‍ സാറിന്റെയും ടീമിന്റെയും വളരെ മികച്ച പരിശ്രമം. അമിതമായ പ്രൊമോഷന്‍ പ്രേക്ഷകരെ അവരുടെ ഭാവനയുടെ കൊടുമുടിയിലെത്തിച്ചു. അതായിരിക്കാം ചില ആരാധകരെ നിരാശപ്പെടുത്തിയത്. നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുത്. ആ മേക്കോവറിന് വേണ്ടി ലാലേട്ടന്‍ സഹിച്ച വേദന എങ്കിലും ഓര്‍ക്കുക. എല്ലാ വിജയങ്ങളും നേരുന്നു. ഇതൊരു ക്ലാസ് ചിത്രമാണ്- മേജര്‍ രവി പറയുന്നു.