റിലീസിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചിത്രമായ കബാലിയുടെ മെയ്ക്കിംഗ് വീഡിയോ പുറത്തിറക്കി. രജനികാന്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. നെരുപ്പു ഡാ എന്ന തീം സോംഗിനൊപ്പമാണ് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നിര്‍ദ്ദേശങ്ങളടങ്ങിയ സ്വീക്വന്‍സുകളും വീഡിയോയിലുണ്ട്. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.