സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രം തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോള്‍ ചിത്രത്തിലെ ഒരുഭാഗത്തിന്റെ ചിത്രീകരണരംഗം ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബന്‍ തേങ്ങയേറ് കൊണ്ട് വീഴുന്ന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ വൈറലാകുന്നു.
ചിത്രത്തില്‍ കൗട്ടര്‍ ശിവന്‍ എന്ന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ബൈക്കില്‍ വരുന്ന താരത്തിന്റെ നെഞ്ചിലേക്ക് തേങ്ങ വീഴുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതാണ് രംഗം. രംഗങ്ങള്‍ താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിന് വ്യൂ ആണ് വീഡിയോ ഉണ്ടാക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച വര്‍ണ്യത്തില്‍ ആശങ്ക തീയറ്ററില്‍ മികച്ച് പ്രതികരണമാണ് സൃഷ്ടിക്കുന്നത്.
