കച്ചേരി പടി പൊലീസാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. താന്‍ സ്റ്റേഷനില്‍ പോയി സിഐ, എസ് ഐ എന്നിവരെ കണ്ടിട്ടും പൊലീസ് പെണ്‍കുട്ടിയെ വിട്ടയച്ചില്ലെന്നും മാല പാര്‍വ്വതി പറയുന്നു. സെക്ഷന്‍ 354,120 പ്രകാരം പ്രണയത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് പറഞ്ഞതായും അവര്‍ വ്യക്തമാക്കി
കൊച്ചി; കേരള പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാലാ പാര്‍വ്വതി രംഗത്തെത്തിയത്. കൂട്ടുകാരനോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തെന്ന് വിശദീകരിച്ചുകൊണ്ടാണ് അവര്‍ പൊലീസിനെതിരെ വിമര്‍ശനമഴിച്ചുവിട്ടത്.
കച്ചേരി പടി പൊലീസാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. താന്‍ സ്റ്റേഷനില്‍ പോയി സിഐ, എസ് ഐ എന്നിവരെ കണ്ടിട്ടും പൊലീസ് പെണ്‍കുട്ടിയെ വിട്ടയച്ചില്ലെന്നും മാല പാര്‍വ്വതി പറയുന്നു. സെക്ഷന്‍ 354,120 പ്രകാരം പ്രണയത്തെക്കുറിച്ചും ഇഷ്ടത്തെക്കുറിച്ചും പറഞ്ഞാല്‍ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് പറഞ്ഞതായും അവര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവത്തെക്കുറിച്ച് മാല പാര്‍വ്വതി അറിയിച്ചത്.
