പ്ലസ് ടു പരീക്ഷയില്‍ ചലച്ചിത്ര താരം മാളവികയ്ക്ക് മിന്നും വിജയം. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ മാളവികയ്ക്ക് പ്ലസ് ടു പരീക്ഷയ്ക്ക് 1200ല്‍ 1180 മാര്‍ക്കാണ് ആകെ ലഭിച്ചത്. ഹ്യുമാനിറ്റീസ് ആയിരുന്നു മാളവികയുടെ വിഷയം. അഭിനേത്രി കൂടിയായ മാളവികയ്ക്ക് ലഭിച്ച നേട്ടം സ്കൂളിനും ഇരട്ടി നേട്ടമായി. മികച്ച വിജയം കരസ്ഥമാക്കിയ മാളവികയ്ക്ക് അഭിനന്ദനപ്രവാഹമാണ് ഇപ്പോള്‍. അവസാന വര്‍ഷ പരീക്ഷയില്‍ 600ല്‍ 600 ആണ് മാളവിക നേടിയത്.

കറുത്ത പക്ഷികളിലെ അന്ധ ബാലിക മല്ലിയായാണു മാളവിക നായർ ആദ്യം വെള്ളിത്തിരയിലെത്തിയത്. മല്ലി എന്ന കഥാപാത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള 2006ലെ സംസ്ഥാന പുരസ്കാരവും മാളവികയ്ക്ക് ലഭിച്ചിരുന്നു പിന്നീട് അഞ്ചു വർഷത്തിനു ശേഷം ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വീണ്ടും മാളവികയെ തേടിയെത്തി.