കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ആദ്യഘട്ടം മുതല്‍ക്കേ തന്നെ ക്രിമിനല്‍ ഗൂഢാലോചന സംശയിക്കപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുള്ളവര്‍ സിനിമാ രംഗത്തുണ്ട് എന്നത് സംശയങ്ങളുടെ ആക്കം കൂട്ടി. അഭ്യൂഹങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിച്ചത് നടി മഞ്ജു വാര്യരുടെ ആ പ്രസ്താവനയ്ക്ക് ശേഷമായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു ആയിരുന്നു. 

അന്നത്തെ വീഡിയോ

കൊച്ചി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സംഘടിപ്പിച്ച ആ പരിപാടിയിലാണ് ഗൂഢാലോചനയെന്ന ആരോപണം മഞ്ജു ഉന്നയിച്ചത്. അതാണ് ഇപ്പോള്‍ തെളിയിക്കപ്പെടുന്നത്. അന്ന് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാം അവിടെ ഉണ്ടായിരുന്നെങ്കിലും ആരും ഗൂഢാലോചനയെക്കുറിച്ച് മിണ്ടിയില്ല, നടി ആക്രമിക്കപ്പെട്ട പാശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെട്ട വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ നേതൃത്വത്തിലും മഞ്ജു ആയിരുന്നു. ദിലീപിന് പിന്തുണ നല്‍കിയ അമ്മ യോഗത്തിലും മഞ്ജു പങ്കെടുത്തില്ല.