ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും- നമിത 

കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള നായികയാണ് നമിത പ്രമോദ്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് നമിത. ഒരു വനിതാ കൂട്ടായ്മയിലും താനില്ലെന്ന് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു. 

'അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും. സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ജനങ്ങള്‍ ഇഷ്ടമാകും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് നമ്മളിലെ നന്മയെ നശിപ്പിക്കും'- നമിത പറഞ്ഞു. 

'പ്രഫസർ ഡിങ്കൻ' ആണ് നമിതയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ദിലീപാണ് നായകന്‍. ദിലീപിനൊപ്പമുളള അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇത്.