Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ എത്തിയ വിനയന്‍റെ മകന്‍റെ വിവാഹസല്‍ക്കാരം- വീഡിയോ കാണാം

സംവിധായകന്‍ വിനയന്‍റെ മകനും നടനുമായ വിഷ്ണു വിനയ് വിവാഹിതനായി.

malayalam director Vinayan son s wedding reception video out
Author
kochi, First Published Jan 21, 2019, 2:04 PM IST

സംവിധായകന്‍ വിനയന്‍റെ മകനും നടനുമായ വിഷ്ണു വിനയ് വിവാഹിതനായി. മമ്മൂട്ടിയുള്‍പ്പടെയുളള താരങ്ങളും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ദന്ത ഡോക്ടറായ വിധു ശ്രീധരനാണ് വധു. ജനുവരി 19ന് പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ജനുവരി 20ന് എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ റിസ്പഷനും നടന്നു.  

മമ്മൂട്ടി, ജോഷി, ജയസൂര്യ, രമേശ് പിഷാരണ്ടി, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, മനോജ് കെ ജയന്‍ ചിപ്പി, സോന നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുളള രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios