തൃശൂര്‍: പ്രശസ്ത സിനിമാ നിർമ്മതാവ് ബിജോയ് ചന്ദ്രൻ ഹൃദയാഘാതം മൂലം അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തൃശൂർ വാടാനപ്പള്ളി സ്വദേശിയായ ബിജോയ് റോമൻസ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ്.