കങ്കണ റണൗത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സിനിമയാണ് ക്വീന്‍. 2014ല്‍ പുറത്തിറങ്ങിയ സിനിമയുടെ മലയാളം പതിപ്പ് ഒരുങ്ങുകയാണ്. മഞ്ജിമ മോഹനനായിരിക്കും നായികയാകുക.

നാലകാന്തയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തമന്നയെ നായികയാക്കി തെലുങ്കിലും നാലകാന്ത ക്വീനിന്റെ റീമേക്ക് ഒരുക്കും. രമേഷ് അരവിന്ദ് ആയിരിക്കും ക്വീനിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുക. കാജല്‍ അഗര്‍വാളാണ് നായിക.