Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് മത്സരാര്‍ഥികളെ കുറിച്ച് മലയാളി ഹൗസ് താരം തിങ്കള്‍ പറയുന്നു

അന്ന് സന്തോഷ് പണ്ഡിറ്റ്, റോസിന്‍ ജോളി, രാഹുല്‍ ഈശ്വര്‍ തുടങ്ങി നിരവധി താരങ്ങല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തുടക്കത്തില്‍ ആരും അറിയാതിരുന്ന തിങ്കള്‍ ഭാലിനെ ഇപ്പോള്‍ മലയാളികളാരും മറന്നുകാണില്ല. മോഡലും നടിയുമായി തിങ്കള്‍ ദുബായിലാണ് താമസം. 

Malayali house fame thinkal Bhal analysing Bigg boss malayalam
Author
Kerala, First Published Aug 7, 2018, 2:50 PM IST

മലയാളത്തില്‍ ബിഗ് ബോസ് തരംഗം സൃഷ്ടിക്കുകയാണ്. ലോകത്തിന്‍റെ മുക്കിലും മൂലയിലും ഇരുന്ന് ബിഗ് ബോസ് കാണുന്നവര്‍ നിരവധിയാണ്. ഒരിക്കല്‍ ബിഗ് ബോസ് രീതിയില്‍ മലയാളത്തില്‍ വിവാദങ്ങളും മത്സരങ്ങളുമായി നിറഞ്ഞു നിന്ന പരിപാടിയായിരുന്നു മലയാളി ഹൗസ്. 

അന്ന് സന്തോഷ് പണ്ഡിറ്റ്, റോസിന്‍ ജോളി, രാഹുല്‍ ഈശ്വര്‍ തുടങ്ങി നിരവധി താരങ്ങല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തുടക്കത്തില്‍ ആരും അറിയാതിരുന്ന തിങ്കള്‍ ഭാലിനെ ഇപ്പോള്‍ മലയാളികളാരും മറന്നുകാണില്ല. മോഡലും നടിയുമായി തിങ്കള്‍ ദുബായിലാണ് താമസം. ബിഗ് ബോസിന്‍റെ സ്ഥിരം പ്രേക്ഷകരില്‍ ഒരാളാണ് താനെന്നു പറയുന്ന തിങ്കള്‍  അതിലെ മത്സരാര്‍ഥികളെ വിലയിരുത്തുകയും ചെയ്യുന്നു.

അരിസ്റ്റോ സുരേഷ് സ്വന്തം കാലില്‍ നില്‍ക്കണമെന്നും നിഴലില്‍ നിന്ന് പുറത്തു വരണമെന്നും തിങ്കള്‍ പറയുന്നു. പേളിയുടെ അഭിപ്രായത്തില്‍ മാത്രമാണ് അരിസ്റ്റോ സുരേഷ് ജീവിക്കുന്നതെന്ന് ബിഗ് ബോസിനുള്ളിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അനൂപ് മറ്റുള്ളവരെ ഉപദേശിക്കുന്നത് നിര്‍ത്തി സ്വയം ഉപദേശിച്ച് നന്നാവണമെന്നാണ് തിങ്കളിന്‍റെ അഭിപ്രായം. ശ്രീനിഷിനോട് സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കാനാണ് തിങ്കള്‍ പറയുന്നത്. എടുത്തു പറയാന്‍ തക്കവണ്ണം സ്വന്തം നിലയില്‍ ശ്രീനിഷിനെ എവിടെയും കണ്ടില്ലല്ലോ എന്നാണ് തിങ്കള്‍ പറയുന്നത്. ഷിയാസ് ചിലപ്പോള്‍ അതീവ ബുദ്ധിമാനും ചിലപ്പോള്‍ വേസ്റ്റുമാണ്. 

ബഷീര്‍ കുറച്ചു കൂടി അറ്റാക്ക് ചെയ്ത് കളിക്കണം നിനക്കതിന് സാധിക്കുമെന്നും തിങ്കള്‍ ഉപദേശിക്കുന്നു. നിങ്ങള്‍ സ്മാര്‍ട്ടാണ് പക്ഷെ മറ്റുള്ളവരെല്ലാവരും വിഡ്ഡികളാണെന്ന് അതിന് അര്‍ഥമില്ല. രഞ്ജിനി താങ്കള്‍ എങ്ങനെയാണോ അങ്ങനെ തന്നെ പെരുമാറണം, പോകുമ്പോള്‍ സിംഹത്തെ പോലെ പോയ നിങ്ങള്‍ ഇപ്പോള്‍ പെരുമാറുന്നത് ഒരു പൂച്ചയെ പോലെയാണ്. 

അതിഥി സേഫാകണമെന്നാണ് എപ്പോഴും ചിന്തിക്കുന്നത്. കുറച്ചു കൂടി നയപരമായി ഇടപെടണം. അര്‍ച്ചന നിങ്ങള്‍ നേരെ വാ നേരെ പോ ലൈനാണ്. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്. പേളി, സ്മാര്‍ട്ടാണ് പക്ഷെ ശ്രദ്ധിക്കപ്പെടാനുള്ള ശ്രമമുണ്ട്- തിങ്കള്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios