തേന്മാവിന്‍ കൊമ്പത്തിലെ നിലാപ്പൊങ്കലായല്ലോ എന്നാരംഭിക്കുന്ന ടൈറ്റില്‍ ഗാനം ശുഭയുടെ പോപ്പുലര്‍ പാട്ടുകളില്‍ ഒന്നാണ്. 

ഗോകുൽ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രം 'പപ്പു'വിലെ ടൈറ്റിൽ ഗാനം (സ്റ്റുഡിയോ വെർഷൻ )പുറത്തിറങ്ങി. പാലക്കാടന്‍ കാറ്റേ എന്നാരംഭിക്കുന്ന ഗാനം മാല്‍ഗുഡി ശുഭയാണ് ആലപിച്ചിരിക്കുന്നത്. തേന്മാവിന്‍ കൊമ്പത്തിലെ നിലാപ്പൊങ്കലായല്ലോ എന്നാരംഭിക്കുന്ന ടൈറ്റില്‍ ഗാനം ശുഭയുടെ പോപ്പുലര്‍ പാട്ടുകളില്‍ ഒന്നാണ്. 

പുതുമുഖ നായിക ഇഷ്‌നി റാണിയെക്കൂടാതെ ഗണപതി, ഷെഹിൻ സിദ്ദിഖ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ധർമ്മജൻ, ബിജുക്കുട്ടൻ, സുധീർ കരമന, മേജർ രവി, സുനിൽ സുഗത, അനീഷ് ജി മേനോൻ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നാല് ഗാനങ്ങളുള്ള ചിത്രത്തിലെ ഒരു ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ബെന്നി ദയാൽ ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ബാക്‌വാട്ടർ സ്റ്റുഡിയോസിന് വേണ്ടി ജയലാൽ മേനോൻ നിർമിക്കുന്ന . സംവിധാനം പി ജയറാം കൈലാസ്. തിരക്കഥ ഉമേഷ് കൃഷ്ണൻ. ക്യാമറ അബ്ദുൾ റഹീം, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, സംഗീതം അരുൾ ദേവ്, ഗാനരചന റഫീഖ് അഹമ്മദ്, പി റ്റി ബിനു, ജയശ്രീ കിഷോർ. പിആർഒ ദിനേശ് എസ്.