സംവിധായകന്‍ വിനയൻ കൈ പിടിച്ച് ഉയർത്തിയിരുന്നില്ലെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരൻ പറഞ്ഞു. വിനയന്‍ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ മിനിസ്ക്രീനിൽ താരമായ രാജാമണിയാണ് മുഖ്യവേഷത്തിൽ എത്തുന്നത്. വിനയൻ ചിത്രങ്ങളിൽ അഭിനയിക്കാൻ വിലക്കില്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കിയ ശേഷമുള്ള ചിത്രത്തിൽ ഹണി റോസ്, സലിം കുമാർ,ജോയ് മാത്യു തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്.