മോഹൻലാലിനെ കണ്ടുപഠിക്കണമെന്നാണ് മക്കളോട് പറയാറുള്ളത്: മല്ലിക സുകുമാരൻ

First Published 10, Apr 2018, 5:19 PM IST
Mallika Sukumarans respond
Highlights

മോഹൻലാലിനെ കണ്ടുപഠിക്കണമെന്നാണ് മക്കളോട് പറയാറുള്ളത്: മല്ലിക സുകുമാരൻ

മോഹൻലാലിന്റെ കടുത്ത ആരാധികയുടെ കഥ പറയുന്ന ചിത്രമാണ് മോഹൻലാല്‍. മഞ്ജു വാര്യരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തും മറ്റൊരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം മല്ലിക സുകുമാരൻ നിര്‍വഹിച്ചു. സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ ലോകസിനിമയില്‍ തന്നെ ഒന്നാമതായിരിക്കും മോഹൻലാലിന്റെ പേരെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

ഞാൻ മോഹൻലാലിനെ ലാലു എന്നാണ് വിളിക്കാറ്. ആറാം ക്ലാസ് മുതല്‍ എന്റെ ലാലുവിനെ സ്‍കൂളില്‍ കൊണ്ടുവിട്ട ചേച്ചിയാണ് ഞാൻ. എന്റെ മക്കളോട് ഞാൻ പറയാറുള്ളത്, ലാലുവിനെ കണ്ടു പഠിക്കണമെന്നാണ്. എന്നും എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ആളാണ് ലാലു. മനുഷ്യസ്‍നേഹവും ഗുരുത്വവും ഉള്ളയാളാണ്. സിനിമയിലൊക്കെ എത്തുമ്പോള്‍ പലരുടെയും സ്വഭാവം മാറാറുണ്ട്. മോഹൻലാല്‍ എന്ന ചിത്രത്തില്‍ എന്റെ മകൻ ഇന്ദ്രജിത്ത് അഭിനയിച്ച് എന്ന് പറയുമ്പോള്‍ അത് വലിയ കാര്യമാണ്. ഞാൻ ഒരുപാട് ഇഷ്‍ടപ്പെടുന്ന മഞ്ജുവിന്റെ കൂടെയാകുമ്പോള്‍ വലിയ സന്തോഷമുണ്ട്-  മല്ലിക സുകുമാരൻ പറഞ്ഞു.

 

loader