മംഗലാപുരം: മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന മാമാങ്കത്തിന്‍റെ ഷൂട്ടിങ് മംഗലാപുരത്ത് പുരോഗമിയ്ക്കുകയാണ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ കെച്ച തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു. ഹോളിവുഡ് സിനിമകള്‍ക്ക് സ്റ്റണ്ട് ഒരുക്കുന്ന കെച്ചയുടെ ജെയ്ക ടീമാണ് ചിത്രത്തിനായി എത്തുന്നത്. 

16-മത്തെ നൂറ്റാണ്ടില്‍ നടന്നിരുന്ന മാമാങ്കത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനായും സ്ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.