ആരാധകര്‍ക്ക് ആവേശമായി മാമാങ്കം ടൈറ്റില്‍ ലോഗോ വൈറലാകുന്നു

First Published 18, Mar 2018, 3:46 PM IST
mamankam cinema title logo
Highlights

മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് മാമാങ്കം

മമ്മൂട്ടി നായകനാകുന്ന ചരിത്ര സിനിമ മാമാങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ടൈറ്റില്‍ ലോഗോ വൈറലാകുന്നു.

ഹിസ്റ്ററി ഓഫ് ദി ബ്രേവ് എന്ന ടാഗ് ലൈനോടുകൂടിയാണ് ലോഗോ എത്തിയത്. ചോരപുരണ്ട ഉറുമിയും അങ്കത്തിന് മുഴുക്കുന്ന കാഹളവും ചേര്‍ത്തിട്ടുണ്ട്.  എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് നടന്ന വീരന്മാരുടെ കഥയാണ് മാമാങ്കം ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധകം സ്‌ത്രൈണ ഭാവത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന.

 മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മാമാങ്കം പുറത്തിറങ്ങും. വന്‍താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

loader