സംസ്ഥാനത്ത് വേനൽച്ചൂട് കടുക്കുമ്പോൾ വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്ന് നടൻ മമ്മൂട്ടി. സന്നദ്ധ സംഘടനകളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏകോപിപ്പിക്കുമെന്നും മമ്മൂട്ടി പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഉറപ്പ് നൽകി.