നെയ്മറിന് പകരം ബാഴ്സലോണ ആരെ കളത്തിലിറക്കും? നെയ്മര്‍ പി എസ്.ജിയിലിലേക്ക് പോയതോടെ ആരാധകരുടെ ചോദ്യം ഇതായിരുന്നു. പലരുടെയും പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ മലയാളികള്‍ നെയ്മറിനു പകരം ഒരാളെ കണ്ടെത്തി. മമ്മൂട്ടിയെ. നെയ്‍മര്‍ക്ക് പകരം മമ്മൂട്ടിയെ ഇറക്കാമെന്ന് ട്രോളര്‍മാരാണ് പറയുന്നത്.

2012ല്‍ ഇ കെ നായനാര്‍ സ്മാരക ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോള്‍ എടുത്ത ഫോട്ടോയാണ് ട്രോളര്‍മാര്‍ വൈറലാക്കുന്നത്. പഴയൊരു സിനിമയില്‍ മമ്മൂട്ടി ഫുട്‌ബോള്‍ കളിക്കുന്ന രംഗങ്ങളും ട്രോളര്‍മാര്‍ എടുത്തുകാണിക്കുന്നു.