ജയസൂര്യയെ ട്രോളി ചിരിപടര്‍ത്തി മമ്മൂട്ടി

First Published 17, Mar 2018, 10:28 AM IST
Mammootty
Highlights

ജയസൂര്യയെ ട്രോളി ചിരിപടര്‍ത്തി മമ്മൂട്ടി

ജയസൂര്യയെ നൈസായി ട്രോളി മമ്മൂട്ടി. ആട് 2 വിന്റെ നൂറാം ദിന ആഘോഷവും കോട്ടയം കുഞ്ഞച്ചൻ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും നടന്ന ചടങ്ങിലായിരുന്നു സംഭവം.

ജയസൂര്യ വന്നില്ലേ ഞാൻ കണ്ടില്ലല്ലോ എന്ന് മമ്മൂട്ടി പ്രസംഗത്തിനിടെ പറഞ്ഞു. ജയസൂര്യ കൈപൊക്കി കാണിക്കുകയും ചെയ്‍തു. ആണ്‍വേഷത്തില്‍ തന്നെ അല്ലേ എന്നായിരുന്നു മമ്മൂട്ടി പിന്നീട് ചോദിച്ചത്. ഞാന്‍ കരുതി പെണ്‍വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരിക്കുമെന്ന്- മമ്മൂട്ടി പറഞ്ഞു.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടി എന്ന സിനിമയ്‍ക്ക് വേണ്ടി ജയസൂര്യ നടത്തിയ മേയ്‌ക്ക് ഓവറിനെയായിരുന്നു മമ്മൂട്ടി പരാമര്‍ശിച്ചത്. സാരി ഉടുത്ത് നിൽക്കുന്ന ജയസൂര്യയുടെ ഫോട്ടോ വൈറലായിരുന്നു.

loader