അങ്കിളായി മമ്മൂട്ടി, വീഡിയോ കാണാം

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് അങ്കിള്‍‌. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍‌ത്തകര്‍ പുറത്തുവിട്ടു.

 ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്ന ടാഗ്‌ലൈനോടെ ആണ് ചിത്രം ഒരുങ്ങുന്നത്. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ആ സുഹൃത്തായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കൃഷ്‍‌ണകുമാര്‍‌ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഗിരീഷ് ദാമോദര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. കാര്‍ത്തിക മുരളീധരനാണ് നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്‍‌ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.