തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലിംഗുസ്വാമിയുടെ ആദ്യ ചിത്രം ആനന്ദം ആയിരുന്നു. അതിലെ നായകന്‍‌ മമ്മൂട്ടി ആയിരുന്നു. ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കഴിഞ്ഞ ദിവസം തിരക്കഥ കേട്ട മമ്മൂട്ടി ലിംഗുസ്വാമിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം അറിയിച്ചുവെന്നാണു റിപ്പോര്‍ട്ട്.

അതേസമയം റാം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. പേരന്‍പ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനാകുന്നത്.