മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവതാരം ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്നത് കാണാന്‍ കൊതിക്കുകയാണ് മലയാളികള്‍. ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആരാധകരില്‍ നിന്ന് വലിയ വരവേല്‍പ്പാണ് ലഭിക്കുക.

എന്നാല്‍ മമ്മൂട്ടി ഒരു ചെറിയ കുട്ടിയേയും എടുത്ത് നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്ക് ട്വീറ്റ് ചെയ്യുകയുണ്ടായി. വാപ്പച്ചിയുടെ ആണ്‍കുട്ടി ദുല്‍ഖര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ ആരാധകര്‍ ഇതിനെ ആഘോഷമാക്കുകയും ചെയ്തു.

ഒടുവില്‍ ദുല്‍ഖര്‍ തന്നെ മറുപടിയുമായി രംഗത്ത് എത്തി. സത്യത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള ആ കുട്ടി ദുല്‍ഖര്‍ അല്ലായിരുന്നു. ആ കുട്ടി താനല്ലെന്നായിരുന്നു ദുല്‍ഖര്‍ മറുപടിയായി പറഞ്ഞത്.

Scroll to load tweet…