ആലപ്പുഴ മണ്ണഞ്ചേരിയിലേക്ക് വൈകീട്ടോടെ തന്നെ ആളുകളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. കഴിഞ്ഞ കാലങ്ങളിലെ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ ചേര്‍ത്തുണ്ടാക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെത്തുന്ന മമ്മൂട്ടിയെ കാണനായിരുന്നു ഈ തിരക്ക്. അധികം വൈകാതെ തന്നെ മമ്മൂട്ടി എത്തി.

കോളേജില്‍ ഒരേ സമയത്ത് പഠിച്ച ആളാണ് തോമസ് ഐസക്ക് എന്ന് പറഞ്ഞു തുടങ്ങിയ മമ്മൂട്ടി പക്ഷേ ഐസക്കിനെ പോലെ നരച്ച താടിയും മുടിയുമായി നടക്കുന്നത് തന്റെ പണിക്ക് പറ്റില്ലെന്നും തുറന്ന് പറഞ്ഞു.
ഇപ്പോ എല്ലാം ഫേസ്ബുക്കിലാണ്. ഫേസ്ബുക്ക് ആധുനിക സമൂഹത്തിന്റെ തുറന്ന മുഖമാണെന്നും മമ്മൂട്ടി പറഞ്ഞു.

എംകെ സാനുവിന് നല്‍കിയാണ് ഫേസ്ബുക്ക് ഡയറിയുടെ പ്രകാശനം മമ്മൂട്ടി നിര്‍വ്വഹിച്ചത്. ജൈവപച്ചക്കറിയും വാഴക്കുലയും സമ്മാനമായി നല്‍കിയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ മമ്മൂട്ടിയെ യാത്രയാക്കിയത്.