താരസംഘടനയായ 'അമ്മ'യുടെ കഴിഞ്ഞ പൊതുയോഗത്തില്‍ സംഭവിച്ച കാര്യങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. യാദൃച്ഛികമായി നടന്ന സംഭവങ്ങളിൽ ഖേദിക്കുന്നെന്ന് മമ്മൂട്ടി പറഞ്ഞു. നടിക്കെതിരായ പരാമർശങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടിയെന്നും 'അമ്മ' സംഘടന വ്യക്തമാക്കി.


 'അമ്മ'യുടെ കഴിഞ്ഞ പൊതുയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് മുകേഷും ഗണേഷ് കുമാറും നടന്‍ ദേവനും കയര്‍ത്ത് സംസാരിച്ചിരുന്നു. 'അമ്മ'യുടെ രണ്ട് മക്കളെയും സംരക്ഷിക്കുമെന്നായിരുന്നു പ്രതിനിധികള്‍ പറഞ്ഞത്. അന്ന് മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചത് വന്‍ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്‍തിരുന്നു.