മഴയത്തും മുൻപേ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്‍റെ റോളിലെത്തുന്നു...അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി അധ്യാപകനായി അഭിനയിക്കുന്നത്.
കൊല്ലം ഫാത്തിമാ കോളേജാണ് ലൊക്കേഷൻ.. ആര്‍പ്പുവിളികളോടെ താരത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു.. ശേഷം മേക്കപ്പിനായി കാരവനിലേക്ക്.. 17 വര്‍ഷങ്ങള്‍ക്ക് മുൻപാണ് മഴയത്തും മുൻപേ എന്ന സിനിമയില്‍ കോളേജ് അധ്യാപകനായി മമ്മൂട്ടി അഭിനയിച്ചത്.. പുതുമുഖ സംവിധായകനായ അജയ് വാസുദേവാണ് പുതിയ ചിത്രത്തിന്‍റെ സംവിധായകൻ.
35 വര്‍ഷങ്ങള്‍ക്ക് മുൻപ് മുകേഷ് നായകനായ ബലൂണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാൻ കൊല്ലത്ത് എത്തിയതിന്‍റെ ഓര്‍മ്മ താരം പങ്കുവച്ചു
എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ക്യാംപസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് പ്രൊഫസറാണ്. ഭവാനി ദുര്‍ഗ എന്ന ഐപിഎസ് ഓഫീസറായ വരലക്ഷ്മി ശരത്കുമാര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. നൂറ് കോടി ക്ലബ്ലില്‍ ഇടംപിടിച്ച പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സന്തോഷ് പണ്ഡിറ്റ് ആദ്യമായി മറ്റൊരു സംവിധായകന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓണത്തിന് റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയ്ക്ക് പേരിട്ടിട്ടില്ല.
