മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്‌ പിറന്നാള്‍ ആശംസകളുമായി എത്തുകയാണ്‌ താരകുടുംബം. 66 പിറന്നാളാണ് മമ്മൂട്ടി ആഘോഷിക്കുന്നത്‌. എന്നും എന്നെക്കാള്‍ ചെറുപ്പമാണ് വാപ്പച്ചിക്കെന്ന് മകന്‍ ദുല്‍ഖര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പറഞ്ഞു.

മലയാളത്തിന്റെ താരരാജാവ്‌ പിറന്നാള്‍ ആശംസയുമായി എത്തി. അമ്മയുടെ ജനറല്‍ ബോഡിയോഗത്തില്‍ ഇരുവരും ഒരുമിച്ചെടുത്ത സെല്‍ഫി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചാണ്‌ മോഹന്‍ലാല്‍ പിറന്നാള്‍ ആശംസിച്ചത്‌. മലയാളത്തിലെ ഒട്ടേറെ താരങ്ങളാണ്‌ മമ്മൂട്ടിക്ക്‌ ആശംസകളുമായി എത്തിയത്‌.

താരകുടുംബത്തിന്‍റെ പിറന്നാള്‍ ആശംസ ചിത്രങ്ങള്‍ കാണാം..

സെറ്റില്‍ നിന്ന്‌ സെറ്റിലേക്കുള്ള ഓട്ടത്തിലാണ്‌ മമ്മൂട്ടിയിപ്പോള്‍. മമ്മൂട്ടിയുടെ ഇത്തവണത്തെ പിറന്നാളിന്‌ ഇരട്ടി മധുരമാണ്‌. പുള്ളിക്കാരന്‍ സ്റ്റാറ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്‌