മെഗാസ്റ്റാര്‍ മമ്മൂട്ടിയും താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്‍റെയും സിനിമ ഒരേ ദിവസം പ്രദര്‍ശനത്തിന് എത്തിയതിന്‍റെ ത്രില്ലില്ലാണ് ആരാധകര്‍. മമ്മൂട്ടിയുടെ സ്ട്രീറ്റ്ലൈറ്റ്സ് തിയേറ്ററുകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ആരവം ഉയരുകയാണ്. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് സിനിമ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്യാമറമാന്‍ ഷാംദത്ത് നൈസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്നുഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.