Asianet News MalayalamAsianet News Malayalam

"എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ"; വൈറലായി മമ്മൂട്ടിയുടെ മറുപടി

പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്

mammootty comment on remuneration for peranbu goes viral
Author
Kerala, First Published Jan 27, 2019, 12:43 PM IST

ചെന്നൈ: പേരന്‍പില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ഒരു തമിഴ് ചാനലിലെ ടോക്ക് ഷോയിലാണ് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ നിര്‍മ്മാതാവ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ പടത്തില്‍ അഭിനയിക്കാന്‍ ഇതുവരെ ഒരു രൂപപോലും പ്രതിഫലം ഇദ്ദേഹം വാങ്ങിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ പറഞ്ഞത്.

ഇതോടെ അത്ഭുതത്തോടെ ഷോയുടെ അവതാരക മമ്മൂട്ടിയോട് കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാര്‍. അപ്പോള്‍ മമ്മൂട്ടി മറുപടി നല്‍കി. എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ. മമ്മൂട്ടിയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരന്‍പ്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ സംവിധാനം ചെയ്ത റാം ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു എന്നതാണ് പേരന്‍പ് മലയാളം, തമിഴ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന കൗതുകം. ചിത്രത്തിന്റെ പുറത്തുവന്ന ടീസറിനും ട്രെയ്‌ലറിനുമൊക്കെ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു.

Follow Us:
Download App:
  • android
  • ios