ചെന്നൈ: തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകന്‍ കാര്‍ത്തിക്ക് നരേന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ അമളി പറ്റി മലയാളി ആരാധകന്‍. അരുവി എന്ന സിനിമ മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസാണെന്ന് തെറ്റിദ്ധരിച്ച മലയാളി ആരാധകന് സമൂഹ മാധ്യമങ്ങളില്‍ ചിമിട്ടന്‍ ട്രോള്‍. കാര്‍ത്തിയുടെ ഒരു ഫെയ്‌സ് ബുക്ക്‌പോസ്റ്റിനു താഴെ മമ്മൂട്ടി ആരാധകന്‍ ഇട്ട 'ഒരു ബന്ധവുമില്ലാത്ത' കമന്‍റ് സമൂഹമാധ്യമങ്ങളില്‍ പുതിയ ട്രോളുകള്‍ ഉണ്ടാക്കുകയാണ്.

'മാസ്റ്റര്‍പീസ്' ഇതല്ലാതെ മറ്റൊരു വാക്കില്‍ വിശേഷിപ്പിക്കാനാകില്ല. ഇതുപോലുള്ള സിനിമ ചെയ്യാന്‍ ആഗ്രഹം കൂടുന്നു. സിനിമയിലെ ഓരോ അണിയറപ്രവര്‍ത്തര്‍ക്കും എന്റെ ആദരം. അരുവി എന്ന സിനിമ കണ്ട ശേഷം സംവിധായകന്‍ കാര്‍ത്തിക് നരേന്‍ എഴുതിയ കുറിപ്പ് ആണിത്.

ആദ്യം മാസ്റ്റര്‍പീസ് എന്ന വാക്ക് കണ്ടതോടെ ആവേശം മൂത്ത മലയാളി ആരാധകന്‍ ഓര്‍ത്തു സംഭവം മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെക്കുറിച്ചാണെന്ന്. ഉടനെ താഴെ 'മമ്മൂക്കാ' എന്നൊരു കമന്റും രേഖപ്പെടുത്തി. പിന്നെ അങ്ങോട്ട് ട്രോള്‍ മഴയായിരുന്നു.