കൊച്ചി: അവിചാരിതമായി കണ്ടുമുട്ടി മമ്മൂട്ടിയെ കവിയൂര്‍ പൊന്നമ്മയ്ക്ക് ഏറെ നാളായി ഒരു ആഗ്രഹമുണ്ടായിരുന്നു. മമ്മൂട്ടിക്ക് ഒരു സ്നേഹ ചുംബനം. അത് നല്‍കുന്ന വീഡിയോയും, അവരുടെ സൗഹൃദ സംഭാഷണവും ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധേയമാകുകയാണ്. പുതിയ ചിത്രമായ കസബയുടെ പ്രമോഷന്‍ ജോലികള്‍ക്ക് ഇടയിലാണ് മമ്മൂട്ടി കവിയൂര്‍ പൊന്നമ്മയെ കണ്ടുമുട്ടിയത്.

ഏറെ ചിത്രങ്ങളില്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടുള്ള ഇരുവരും സൗഹൃദം പങ്കുവച്ചു. കസബയുടെ സംവിധായകന്‍ നിഥിന്‍ രഞ്ജിപണിക്കാറെ കവിയൂര്‍ പൊന്നമ്മയ്ക്ക് മമ്മൂട്ടി പരിചയപ്പെടുത്തി കൊടുക്കുന്നതും വീഡിയോയിലുണ്ട്.