കൊച്ചി;  മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ആകുന്നതിന് മുമ്പേ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും. വീണ്ടും ഇരുവരും ഒരു ചിത്രത്തില്‍ എത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അപ്പോഴാണ് വീണ്ടും ഇരുവരും വെള്ളിവെളിച്ചത്തില്‍ ഒന്നിച്ചെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.  

പുലിമുരഗന്‍റെ രചന നിര്‍വ്വഹിച്ച ഉദയ് കൃഷ്ണ ഒരുക്കുന്ന ചിത്രത്തിലാണ് ഈ താരസംഗമം എന്ന് കേട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ഒന്നും ശരിയല്ലെന്നാണ് ഉദയ്കൃഷ്ണ പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിക്കായുള്ള ചിത്രത്തിന്‍റെ തിരക്കിലാണ് ഇപ്പോള്‍ ഇദ്ദേഹം.  

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണ് മെഗാ സ്റ്റാര്‍ വേഷമിടുന്നത്. ശേഷം ദിലീപിനു വേണ്ടിയും ജയറാമിനു വേണ്ടിയും തിരക്കഥ രചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.   മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാകുമെന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ആന്‍റണി പെരുമ്പാവൂരും ആന്‍റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.