മമ്മൂട്ടിയുടെ വീട്ടില്‍ മോഹന്‍ലാല്‍ കുടുംബ സമേതം എത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള കുടുംബ ചിത്രത്തിനൊപ്പം പല കഥകളും വ്യാപകമായി പ്രചരിച്ചിരുന്നു. അതിലൊന്നായിരുന്നു മമ്മൂട്ടിയുടെ വീട്ടിലെ അത്യാധുനിക തിയറ്ററില്‍, പ്രണവ് മോഹന്‍ലാല്‍ നായകനായി അരേങ്ങറ്റം കുറിക്കുന്ന ആദിയുടെ പ്രിവ്യൂ ഷോ താരകുടുംബങ്ങള്‍ ഒരുമിച്ച് കണ്ടുവെന്നത്.
ചൊവ്വാഴ്ചയാണ് മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ടവരുടെ കൈപിടിച്ച് കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്ക് കയറിച്ചെന്നത്. സിനിമ കാണുകയല്ലായിരുന്ന ആ കൂടിക്കാഴ്ചയുടെ ലക്ഷ്യം. സംവിധായകന്‍ ജിത്തു ജോസഫ് 'ആദി'യുടെ അവസാനഘട്ട ജോലികളിലാണ്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങനാണ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം പ്രണവിനെയും എത്തിയതെന്നാണ് സൂചന. ആരാധകര്‍ക്കിടയില്‍ മത്സരം നടക്കുമ്പോഴും നല്ല സൗഹൃദം പുലര്‍ത്തുന്ന താരങ്ങളാണ് മമ്മൂട്ടിയും ലാലും.ആരാധകര്‍ക്കിടയില്‍ മത്സരം നടക്കുമ്പോഴും നല്ല സൗഹൃദം പുലര്‍ത്തുന്ന താരങ്ങളാണ് മമ്മൂട്ടിയും ലാലും.

