അനുരാഗ കരിക്കിൻ വെള്ളം എന്ന തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം അണിയുന്നത്.  ‘ഉണ്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ബിഗ് ബജറ്റിലാകും പുറത്തെത്തുക. ഹർഷാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്

കൊച്ചി: മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുതിയ ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. എല്ലാക്കാലത്തും മിന്നി തിളങ്ങിയിട്ടുള്ള പൊലീസ് വേഷം മെഗാസ്റ്റാര്‍ ഒരിക്കല്‍ കൂടി അണിയുന്നു.

അനുരാഗ കരിക്കിൻ വെള്ളം എന്ന തകര്‍പ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷം അണിയുന്നത്. ‘ഉണ്ട’ എന്ന് പേരിട്ടിട്ടുള്ള ചിത്രം ബിഗ് ബജറ്റിലാകും പുറത്തെത്തുക. ഹർഷാദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്.

മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ചിത്രം നിര്‍മ്മിക്കും. ഷൈജു ഖാലിദ് തന്നെ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൂടുതലും കേരളത്തിന് പുറത്താകും. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും 'ഉണ്ട' എന്നാണ് വ്യക്തമാകുന്നത്.