കണ്ണൂര്‍: മട്ടന്നൂരിലെ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്‍റെ അനുജന്‍റെ പഠനചിലവ് ഏറ്റെടുത്ത് മമ്മൂട്ടി. ഹര്‍ഷാദിന്റെ കുടുംബത്തിന് മമ്മൂട്ടി ധനസഹായം നല്‍കുന്ന വിവരം നടന്‍ സിദ്ദിഖാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആരാധകനായ ഹര്‍ഷാദിന്റെ മരണത്തില്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അനുശോചനമറിയിച്ചിരുന്നു. ഹര്‍ഷാദ് മരിച്ച വാര്‍ത്ത എന്നില്‍ ദുഖം ഉള്ളവാക്കുന്നു. 

ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെയുള്ള അവന്റെ സ്നേഹവും പിന്തുണയും ഞാന്‍ കണ്ടിരുന്നു. ഹര്‍ഷാദിന്‍റെ കുടുംബത്തെ എന്‍റെ അനുശോചനം അറിയിക്കുന്നു. എല്ലായപ്പോഴും സന്തോഷവനായ ചെറുപ്പക്കാരനായിരുന്നു അവനെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഹര്‍ഷാദിന്റെ വിയോഗം തന്നെ ഞെട്ടിച്ചുവെന്നാണ് മമ്മൂട്ടി പറഞ്ഞത്. ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയപ്പോള്‍ എടുത്ത ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്തിരുന്നു.