മമ്മൂട്ടി നായകനായെത്തുന്ന പേരമ്പ് എന്ന തമിഴ് ചിത്രത്തിലെ നായികയായെത്തുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും മോഡലായി ശ്രദ്ധ നേടിയ അഞ്ജലി അമീറാണ്. തന്‍റെ പുതിയ നായികയെ മമ്മൂട്ടിയും പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തി. അഞ്ജലിക്കൊപ്പം അഭിനയിക്കുന്ന വിവരം മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

അഭിനയരംഗത്തേക്ക് പുതുതായി എത്തിയ ആള്‍ എന്ന നിലയില്‍ ഒരു വലിയ അനുഭവമായിരുന്നു മമ്മൂക്കയുടെ നായികയാവുക എന്നതെന്നാണ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അഞ്ജലി പറയുന്നത്. മമ്മൂക്കയെ ആദ്യം കാണുമ്പോള്‍ ഭയമായിരുന്നു. പക്ഷേ ചിത്രീകരണം തുടങ്ങിയപ്പോഴേക്കും പേടിയെല്ലാം മാറി. അങ്ങേയറ്റത്തെ സഹകരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അഞ്ജലി പറയുന്നു. തമിഴിലും മലയാളത്തിലും എത്തുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സീനു രാമസ്വാമിയാണ്.