ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ടോം ഇമ്മട്ടി വീണ്ടുമെത്തുന്നു. 1980-85 കാലഘട്ടങ്ങളില്‍ തൃശൂരിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ അവതരണം. കാട്ടാളന്‍ പൊറുഞ്ചു എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സോഷ്യല്‍ സറ്റയറാണ് സിനിമ പറയുന്നത്.

തിരക്കഥയുടെ അവസാന ഘട്ടത്തിലാണെന്ന് ടോം ഇമ്മട്ടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു. അതേസമയം ഡേറ്റിന്റെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ടൊവിനോ തോമസ് നായകനായ മെക്‌സിക്കന്‍ അപാരത തിയേറ്ററുകളില്‍ വലിയ സ്വീകരണം നേടിയിരുന്നു. കളക്ഷനിലും ചിത്രത്തിന് നേട്ടമായിരുന്നു.
