മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന വാര്‍ത്ത മലയാള സിനിമാലോകത്ത് എറെ ചര്‍ച്ചയായതാണ്. ജീത്തു ജോസഫിന്റെ സിനിമയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നത്. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്.

എനിക്ക് ദുല്‍ഖറിനെ പോലെ തന്നെയാണ് പ്രണവും. നേരത്തെ തന്നെ സിനിമയിലേക്ക് വരേണ്ടതായിരുന്നു അവന്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് കഴിഞ്ഞില്ല. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കും- മമ്മൂട്ടി പറയുന്നു.