ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഭൂരിഭാഗവും ലണ്ടനില്‍ ചിത്രീകരിച്ച സിനിമയില്‍ ഹുമാ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായിക. ഇരുപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കന്റെ കഥയാണ് ചിത്രം പറയുന്നത്. കേരളാ കഫേയിലെ മൃത്യഞ്ജയം, പ്രണയകാലം തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്.

സംവിധായകനൊപ്പം നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിപിന്‍ ചന്ദ്രനാണ് സംഭാഷണരചന. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നന്ന ചിത്രത്തില്‍ മീരാ നന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രം നിര്‍മ്മിക്കുന്നത്.