ടോളിവുഡില്‍ ഇതിനകം വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട് ചിത്രം. പോസ്റ്ററുകള്‍ക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസറും ആരാധകര്‍ ഏറ്റെടുത്തു. 

വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മഹി വി രാഘവ് ചിത്രം യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടോളിവുഡില്‍ ഇതിനകം വലിയ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട് ചിത്രം.

പോസ്റ്ററുകള്‍ക്കും വീഡിയോ ഗാനത്തിനുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ടീസറും ആരാധകര്‍ ഏറ്റെടുത്തു. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകന്‍ മഹി വി രാഘവിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഡിസംബര്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും.